ക്ലാസിക് ബ്ലാക്ക് & ബ്രൗണ് സ്മോക്കി ഐ മേക്കപ്പ് ചെയ്യുവാനുള്ള ടിപ്സ് ഇതാ.
താഴെ പറയുന്ന ചോദ്യം നിങ്ങൾ എല്ലായ്പ്പോഴും സ്വയം ചോദിച്ചിട്ടുണ്ടോ "എന്തുകൊണ്ടാണ് ഇതിനെ സ്മോക്കി ഐ എന്ന് വിളിക്കുന്നത്?"
ഡാർക്ക് നിറത്തിൽ നിന്ന്, ഇളം നിറം പുറപ്പെടുവിക്കുന്നതിനാൽ ഇതിനെ സ്മോക്കി ഐസ് എന്ന് വിളിക്കുന്നത്.
ഒരു ക്ലാസിക് ബ്ലാക്ക് & ബ്രൗൺ സ്മോക്കി ഐ ചെയ്യാനുള്ള ഒരു ഗൈഡാണ് ഈ ബ്ലോഗിൽ പറയുന്നത്. സ്മോക്കി ഐസിനായി, ക്ലാസിക് നിറം എന്ന് പറയുമ്പോൾ ബ്ലാക്ക് & ബ്രൗൺ നിറമാണ് ഉപയോഗിക്കുന്നത്.എന്നാൽ സ്മോക്കി ഐ ചെയ്യുന്നതിന് നിങ്ങൾക്ക് വ്യത്യസ്ത നിറങ്ങളിൽ ചെയ്യുവാൻ കഴിയുന്നതാണ്. എല്ലാവർക്കും അനുയോജ്യമായ ഒരു ലുക്ക് ആണ് ക്ലാസിക് സ്മോക്കി ഐ.ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആകാത്ത ലുക്ക് ആണ് , മാത്രമല്ല എല്ലാവർക്കും എല്ലായിടത്തും ഏത് വസ്ത്രത്തിനും അനുയോജ്യമാകും. ഏത് ഐ ഷെയ്പ്പിലും വളരെ മനോഹരമാക്കാൻ ഇതിന് കഴിയും. ഇത് നിങ്ങൾ എടുക്കുന്ന ആങ്കിൾ ആശ്രയിച്ചിരിക്കുന്നു.സ്മോക്കി ഐ ചെയ്യുമ്പോൾ കണ്ണുകൾ ചെറുതായി കാണുമെന്ന് ചില ആളുകൾക്ക് തെറ്റിദ്ധാരണയുണ്ട്. നിങ്ങൾ സ്മോക്കി ഐ ചെയ്യുമ്പോൾ ശരിയായി ബ്ലെൻഡ് ചെയ്യുകയാണെകിൽ, ഇത് നിങ്ങളുടെ കണ്ണുകളെ വലിയ കണ്ണുകളായി തോന്നിക്കും, കാരണം നിറങ്ങൾ നന്നായി ഡിസ്‌പെർസ് ചെയ്യണം.സ്മോക്കി ഐ എന്ന് പറയാനുള്ള കാരണം ഒരു പുക കാണുമ്പോൾ ഡാർക്ക് കളറിൽ നിന്ന് പുകഞ്ഞു ലൈറ്റ് കളർ ആയി ഫെതർ ചെയ്യുന്ന ആ ഫെതെറിങ് Effect-നെയാണ് സ്മോക്കി ഐ എന്ന് പറയുന്നത്. ഒരു കറുപ്പ് നിറം അല്ലെങ്കിൽ ബ്രൗൺ നിറം പ്രയോഗിച്ചാൽ അത് ഒരു സ്മോക്കി ഐ ആകില്ല.
സ്മോക്കി ഐസിൽ, ഏറ്റവും പ്രധാനപ്പെട്ട ഘടകം ട്രാന്സിഷൻസ് ആണ്. സ്മോക്കി ഐസിൽ ഉപയോഗിക്കുന്ന നിറങ്ങൾ തമ്മിൽ പോകുന്ന ഗ്രേഡിന്റ്‌സിനെയാണ് സ്മോക്കി ഐ എന്ന് പറയുന്നത്. ഡാർക്ക് നിറത്തിൽ നിന്ന് ലൈറ്റ് നിറം പോകുന്ന ട്രാന്സിഷൻസ് വളരെ പ്രധാനമാണ്. അതിനായി, നിങ്ങൾക്ക് നന്നായി ബ്ലെൻഡ് ചെയ്യാനും ബ്രഷ് കൈകാര്യം ചെയ്യുവാനുള്ള സ്കിൽ ആവശ്യമാണ്.സ്മോക്കി ഐ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല ബ്ലെൻഡിങ് സ്കിൽ പെർഫെക്റ്റ് ചെയ്താൽ നിങ്ങൾക്കും ചെയ്യാവുന്നതാണ്.
ആദ്യം, ഒരു ടേപ്പ് എടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ടേപ്പ് ഉപയോഗിക്കാം. നിങ്ങളുടെ കൈപ്പത്തിയുടെ പിൻഭാഗത്ത് ടേപ്പ് ഒട്ടിക്കുക, പശയുടെ ശക്തി കുറക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.പശയുടെ ശക്തി കുറഞ്ഞതിന് ശേഷം ഒട്ടിക്കുക. കണ്ണുകളെക്കുറിച്ച് സംസാരിക്കുമ്പോൾ,കണ്ണ് കുറച് വൈഡ് അപ്പ് ആയിട്ടുള്ള ആളുകൾക്ക് ടേപ്പ് ഒട്ടിക്കുന്ന ഈ രീതി അവർക്ക് ചേരില്ല. ഈ രീതി കണ്ണുകൾ apart ആയിട്ടുള്ള ആളുകൾ ഉപയോഗിക്കരുത്.
ലഷെസിന് താഴെ ആങ്കിളിൽ രണ്ടു കണ്ണിലും ടേപ്പ് ഒട്ടിക്കുക.ശ്രദ്ധിക്കുക ടെപ് ഓടിക്കുമ്പോൾ ഒരു പാട് പശ ഉണ്ടാകരുത്.
ഒരു കണ്ണാടിയും കാജൽ പെൻസിലും എടുക്കുക. കാജൽ പെൻസിൽ ബ്ലാക്ക് & പിഗ്മെന്റ് പെൻസിലാണ് എടുക്കേണ്ടത്.ക്രീസ് ലൈനിൽ ഡോട്ട് ചെയ്യുക. അടുത്തതായി, പൂർണ്ണമായും ഫിൽ ചെയ്യുക.ഇതിൽ നിങ്ങൾക്ക് ജെൽ ലൈനർ, ബ്ലാക്ക് ഐ ഷാഡോ അല്ലെങ്കിൽ ക്രീം ഐ ഷാഡോകളും ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും സാധാരണയായി ഒരു കാജൽ പെൻസിൽ ഉണ്ടാകുമലോ? അതിനാലാണ് ഞങ്ങൾ ഈ രീതി തിരഞ്ഞെടുക്കുന്നത്. അടുത്തതായി, കുറച്ച് ബ്രൗൺ നിറം എടുക്കുക, ഏതെങ്കിലും തരത്തിലുള്ള ലൈറ്റ് ബ്രൗൺ നിറം എടുത്ത് ക്രീസിൽ ബ്ലെൻഡ് ചെയ്യുക. ഇനി ബ്ലാക്ക് ഐ ഷാഡോ എടുക്കുക ലിഡിൽ അപ്ലൈ ചെയ്യുക.ബ്ലാക്ക് നിറമുള്ള കാജൽ അപ്ലൈ ചെയ്യുമ്പോൾ നല്ല ഒരു ബെയ്‌സ് ലഭിക്കും.കറുപ്പ് നിറം കട്ടിയുള്ളതായി വരക്കുക, ക്രീസിലോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക. ബ്ലാക്ക് അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ പോകാവു. വീണ്ടും, അല്പം ബ്രൗണും ഓറഞ്ച് നിറവും അല്പം എടുത്ത് നന്നായി യോജിപ്പിക്കുക. സ്മോക്കി ഐസിന് ബ്ലെൻഡിങ് വളരെ പ്രധാനമാണ്. ഈ ബ്ലെൻഡിങ് ആണ് നിങ്ങളുടെ കണ്ണുകളെ സ്മോക്കി ഐസ് ആക്കുന്നത്.
ഇപ്പോൾ ടേപ്പ് വലിച്ചെടുക്കുക, ഒരു നല്ല കട്ട് & ആങ്കിൾ വരൻ വേണ്ടിയാണ് ടെപ് ഒട്ടിക്കുന്നത്. അതേ സെയിം രീതി മറ്റേ കണ്ണിലും പ്രയോഗിക്കുക. ഇരുവശവും നന്നായി ബ്ലെൻഡ് ചെയ്തു, ടേപ്പ് നീക്കം ചെയ്യുമ്പോൾ നല്ല ആങ്കിൾ ലഭിക്കും. കൺസീലർ ഉപയോഗിക്കുക കണ്ണിന്റെ താഴെ പൌഡർ ഉപയോഗിച്ച് കൺസീലർ സെറ്റ് ചെയ്യുക. അടുത്തതായി, കണ്ണിന്റെ താഴെ സ്മോക്കി ചെയ്യുക. ഒരു കാജൽ ഉപയോഗിച്ച്, കണ്ണുകൾക്ക് താഴെ ബ്ലെൻഡ് ചെയ്യുക. കണ്ണുകൾക്ക് താഴെയായി വരയ്ക്കുക. ഒരു ചെറിയ ടിപ്പ് ഉള്ള പെൻസിൽ ബ്രഷ് ഉപയോഗിച്ച് കുറച്ച് ബ്രൗൺ എടുത്ത് നന്നായി ബ്ലെൻഡ് ചെയ്ത് സ്‌മോക്കി ചെയ്യുക. ഐലൈനർ വരയ്ക്കുകയും ലഷെസിന്റെ ഭാഗത്തു tightline ചെയ്യുക.
ഇപ്പോൾ കണ്ണുകൾ വളരെ ഇന്റെൻസ് & ഡ്രമാറ്റിക് ആണ്. ബ്ലാക്കിൽ നിന്ന് ബ്രൗൺ നിറത്തിലേക്ക് സ്മോക്കിയ ചെയ്തട്ടുണ്ട്. സ്മോക്കി ഐസിന് അത് വളരെ പ്രധാനമാണ്. അതുപോലെ, കവിളുകൾക്ക് കുറച്ച് ബ്രോൺസറും അപ്ലൈ ചെയ്യുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഹൈലൈറ്ററും ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഗോൾഡൻ കളർ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് ഗോൾഡൻ ഹൈലൈറ്റർ ഉപയോഗികാം സിൽവർ കളർ ഇഷ്ടമാണെങ്കിൽ സിൽവർ ഹൈലൈറ്റർ ഉപയോഗിക്കാവുന്നതാണ്. Nude ലിപ്സ്റ്റിക്ക് ഉപയോഗിച്ച് ഈ ലുക്കിന് പെയർ ആകുന്നത്.ബ്രൗൺ ലിപ് ലൈനർ പ്രയോഗിച്ച് ലിപ് വരക്കുക. ശേഷം Nude ലിപ്സ്റ്റിക്ക് ഉപയോഗിച്ച് ലിപ് ഫിൽ ചെയ്യുക.ലിപ്പിന്റെ മധ്യ ഭാഗത്ത് Nude ഗ്ലോസ്സ് അപ്ലൈ ചെയ്യുക. അതിനുശേഷം, മസ്ക്കാര ഇട്ട് ലഷെസ് വെക്കുക. ലഷെസ് എങ്ങനെ ഇടാമെന്ന് നിങ്ങൾ ഇപ്പോൾ പഠിക്കേണ്ടതില്ല. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ലഷെസ് വെക്കാം. അല്ലെങ്കിൽ മസ്ക്കാര Curl ചെയ്ത് മസ്ക്കാര ഇട്ടാൽ മാത്രം മതി.നിങ്ങള്ക്ക് ശ്രദ്ധിച്ചാൽ മനസിലാകും ബോളിവുഡ് നടി റാണി മുഖർജി എപ്പോഴും ഇടുന്ന ലുക്ക് ആണ് സ്മോക്കി ഐസ് എന്ന് പറയുന്നത്. ഇത് ഒരു ക്ലാസിക് ലുക്ക് ആണ്.തീർച്ചയായും ഇത് പരീക്ഷിക്കുക.
Comentarios