top of page
Tips for you!
Archive:
Categories:
Posts List:

മുടി കളറിംഗ്: ഈ 6 ടിപ്പുകൾ പിന്തുടരുക


നീളമുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതു നിലനിർത്തുന്നതിനും നിറം നല്കുന്നതിനുമുള്ള കുറെ ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. തീർച്ചയായും, കളറിംഗ് എന്നാൽ നിങ്ങളുടെ തലമുടിക്ക് കേടുപാടുകൾ വരുത്തും, കാരണം അതിൽ കെമിക്കൽസ് അടങ്ങിയട്ടുണ്ട്. നിറം കൊടുക്കുമ്പോൾ മുടി പരുപരുത്തതാകും, അതിനാൽ നിങ്ങൾ ഏത് നിറം കൊടുത്താലും ബ്ലീച്ചിംഗ് ഒഴിവാക്കുക.


മുടിക്ക് നിറം കൊടുക്കുവാൻ ആഗ്രഹിക്കുന്നവർക് ഇതാ "6 ടിപ്പുകളും തന്ത്രങ്ങളും".


1) വരൾച്ച : നമ്മുടെ മുടിക്ക് നിറം നൽകുകയാണെങ്കിൽ മുടി തീർച്ചയായും ഡ്രൈ ആകും. അതിനാൽ ഷാംപൂ, കണ്ടീഷനർ, ഹെയർ മാസ്ക് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇത് നിറമുള്ള മുടിക്ക് മാത്രമായിരിക്കണം. അനാവശ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. നോർമൽ കടകളിൽ നിന്ന് വാക്കുന്നതിനേക്കാളും ഒരു സലൂണിൽ നിന്ന് ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അത്തരം ഉൽപ്പന്നങ്ങൾ ഫോളിക്കിളിന്റെയും മുറിവുകളുടെയും കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ നിങ്ങൾ ഹെയർ മാസ്ക് ചെയ്യുക. നിങ്ങൾ കുളിക്കുന്ന സമയത്ത്, ഷാംപൂ, കണ്ടീഷനർ എന്നിവയ്ക്ക് ശേഷം, ഒരു ഹെയർ മാസ്ക് പ്രയോഗിച്ച് 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.


2) ചൂടുവെള്ളം ഒഴിവാക്കുക : ചൂടുവെള്ളത്തിൽ മുടി കഴുകുന്നത് നിർത്തുക. എല്ലാ ദിവസവും മുടി കഴുകുന്ന ശീലമുണ്ടോ?. എന്നാൽ എല്ലാ ദിവസവും മുടി കഴുകേണ്ട ആവശ്യമില്ല. ഓരോ 2 മുതൽ 3 ദിവസത്തിലൊരിക്കൽ മുടി കഴുകുക. എല്ലാ ദിവസവും മുടി കഴുകുന്ന ശീലം മാറ്റുമ്പോൾ മാത്രമേ നിങ്ങളുടെ മുടി ശരിയായി നിലനിർത്താൻ കഴിയുകയുള്ളു.


3) ചൂടുള്ള എണ്ണ മസാജ് : എണ്ണയ്ക്ക് തലയോട്ടിയെ പോഷിപ്പിക്കാൻ കഴിയും. തലയോട്ടിയിൽ നിന്ന് മുടി വളരുന്നതിനാൽ മുടിയുടെ അഗ്രത്തിൽ പ്രയോഗിക്കുന്നത് പ്രയോജനകരമല്ല. തലയോട്ടിയിൽ രക്തയോട്ടം ഉണ്ടാകുവാൻ വേണ്ടി വിരൽ കൊണ്ട് മസാജ് ചെയ്യാവുന്നതാണ്. ഇളം ചൂടുള്ള എണ്ണ നിങ്ങൾക്ക് മറ്റ് ഏതെങ്കിലും എണ്ണയിൽ കൂട്ടി ഉപയോഗിക്കാം, അതായത് സവാള എണ്ണ വളരെ നല്ലതാണ് അല്ലെങ്കിൽ കാച്ചിയ എണ്ണ. അതുപോലെ, വിറ്റാമിൻ ഇ ഉള്ള എണ്ണകൾ വളരെ നല്ലതാണ്. നിഗെല്ല (കരിംജീരകം) സീഡ് എണ്ണ, കാസ്റ്റർ ഓയിൽ (ആവണക്കെണ്ണ) പോലുള്ള ധാരാളം എണ്ണകൾ ഇന്ന് നമ്മളുടെ വിപണിയിൽ ലഭ്യമാണ്. എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ പുരട്ടുക. നിങ്ങളുടെ വിരൽ ഉപയോഗിച്ച് തലയോട്ടിയിലേക്ക് രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് മസാജ് ചെയ്യുക. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുകയും മുടി പൊട്ടുന്നത് ഒഴിവാക്കുകയും ചെയ്യും.


4) ബ്ളോണ്ട് ഹെയർ : പലരും ബ്ളോണ്ട് ഹെയർ ഇഷ്ടപ്പെടുന്നു, ഇത് ഒരു ട്രെൻഡായി മാറുകയാണ്. അവർക്ക ഫുൾ ബ്ളോണ്ട് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ, കുറച്ചു ഹൈലൈറ്റ്സും ബാലേജും ഓംബ്രെ പോലെ ചെയ്യാവുന്നതാണ് .

ബ്ളോണ്ട് ഒരിക്കലും ബ്രാസ്സി ആകരുത് . ബ്രാസ്സി എന്നാൽ പിച്ചള അല്ലെങ്കിൽ ചെമ്പ് ടോണുകൾ അതിൽ വരാതിരിക്കാൻ സഹായിക്കുന്നു അത് അത്ര ഭംഗി ആകില്ല അത് കൊണ്ടാണ് ബ്രാസ്സി മുടി എന്ന് വിളിക്കുന്നത്. ഇത് ഒഴിവാക്കാൻ പർപ്പിൾ കളർ ടോണർ ഉപയോഗിച്ച് മാസത്തിൽ ഒരിക്കൽ മുടി കഴുകുക. കണ്ടീഷണർ പോലെ ടോൺ ഉപയോഗിക്കാവുന്നതാണ്. പർപ്പിൾ നിറം മുടിയിൽ നിന്ന് ബ്രാസ്സി ടോൺസിനെ നീക്കം ചെയ്യുന്നതാണ്. ശരിയായ ബ്ളോണ്ടിൽ മുടി നിലനിർത്താൻ ഇത് സഹായിക്കുന്നു.


5) ഒരു പ്രൊഫഷണലിലേക്ക് പോകുക : നിങ്ങളുടെ മുടിക്ക് നിറം നൽകാൻ നൽകുവാൻ വീട്ടിൽ ചെയ്യുന്നതിനേക്കാളും എല്ലായിപ്പോലും നല്ല ഒരു പ്രൊഫെഷനലിന്റെ അടുത്ത് പോവുക. ഇത് ശരിയായി രീതിയിൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ മുടിക്ക് കേടുകൾ സംഭവിക്കും. അതിനാൽ തീർച്ചയായും പോയി ഒരു പ്രൊഫഷണലിനെ സന്ദർശിച്ച് ഒരു കൺസൾട്ടേഷൻ എടുക്കുക. ചർമ്മത്തിന്റെ ടോണിന് അനുയോജ്യമായ രീതിയിൽ മുടിയുടെ നിറം തിരഞ്ഞെടുക്കുക.ഹെയർ കളർ എന്ന് വെച്ചാൽ നമ്മളുടെ പേർസണൽ ചോയ്‌സുമാണ് നിങ്ങളുടെ സ്കിൻ ടോണുമായി ചേരണം, അത് അനുയോജ്യമല്ലെങ്കിൽ, നിങ്ങൾക്ക് ക്ഷീണിച്ച രൂപം നൽകും. അതിനാൽ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശത്തിൽ ചർമ്മത്തിന്റെ സ്വരവും വ്യക്തിത്വവും അനുസരിച്ച് അനുയോജ്യമായ നിറം തിരഞ്ഞെടുക്കണം.


6) നനഞ്ഞ മുടിയിഴകൾ: കുളി കഴിഞ്ഞ് മുടി ചീകുന്നത് നിങ്ങളുടെ മുടിക്ക് കേട് സംഭവിക്കും. മുടി കഴുകുന്നതിനുമുമ്പ്, വൈറ്റ് ടൂത് കോംബ് ഉപയോഗിച്ച് മുടിയുടെ കെട്ടുകൾ അഴിക്കുക. ഷാംപൂ ഉപയോഗിച്ചതിന് ശേഷം, കണ്ടീഷനർ പ്രയോഗിക്കുക, വൈറ്റ് ടൂത് കോംബ് ഉപയോഗിച്ച് എല്ലാവിടത്തും ആകുവാൻ ചീവുക. ഇതിനുശേഷം, കുറച്ച് മിനിറ്റ് മുടി കെട്ടിവെച്ചതിനു ശേഷം കഴുകിക്കളയുക. കഴുകിയ ശേഷം, കഠിനമായി മുടി ചീകി നിങ്ങളുടെ മുടി പൊട്ടിച്ചു കളയരുത്. അതുപോലെ, സാധാരണ ചീപ്പുകളെക്കാൾ നല്ലത് ടാംഗിൾ ടീസർ എന്ന ചീപ്പുകളുണ്ട്.


ഇതെല്ലാമാണ് നിങ്ങളുടെ മുടിക്ക് നിറങ്ങൾ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Follow me:
  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • YouTube Social  Icon
  • Pinterest Social Icon
  • Instagram Social Icon
bottom of page