മനോഹരമായ ബ്രൗൺ & ബ്രോൺസി ലുക്ക് ചെയ്യാനുള്ള ടിപ്സുകൾ ഇതാ
മനോഹരമായ, Warm ബ്രൗൺ & Bronzy ലുക്ക് എങ്ങനെ ചെയ്യാം എന്ന് നിങ്ങൾക്ക് കൺഫ്യൂഷൻ വരാറുണ്ടോ ? ഇത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ്!
ബ്രൗൺ & ബ്രോൺസി ലൂക്കിന്റെ ഭാഗമായി, ഐ മേക്കപ്പ് ഉണ്ട്, കവിളിൽ ബ്രോൺസർ ഉപയോഗിക്കുന്നുണ്ട്, ഞങ്ങൾ Warm & ബ്രോൺസി നിറമുള്ള ലിപ് കളർ ആണ് അപ്ലൈ ചെയ്യുന്നത്.
ആദ്യം നിങ്ങളുടെ ബെയിസ് ചെയ്യുക. ഫൌണ്ടേഷൻ അപ്ലൈ ചെയ്യുക, പാടുകൾ മറയ്ക്കുക, ബെയിസിക് ആയിട്ട് കോൺട്ടോറിങ് ചെയ്യുക . ലൈറ്റ് കളർ ഉപയോഗിച്ച് കണ്ണിന്റെ ക്രീസ് ലൈനിൽ ട്രാന്സിഷൻ ചെയ്യുക. ക്രീസ് ലൈനിൽ ട്രാന്സിഷൻ കളർ കൊടുക്കുന്നത് വളരെ പ്രധാനമാണ്. ഇതാണ് ഐ മേക്കപ്പിൽ ഡിമെൻഷൻസ് കൊണ്ടുവരുന്നത്. ഡീപ് ബ്രൗൺസ് കളർ എടുത്ത് ഡെപ്ത് കൂട്ടുക.കുറച്ച് ഡെപ്ത് ഉള്ള ബ്രൗൺസ് ആണ് ഉപയോഗിക്കേണ്ടത്, പോയിന്റിങ്ങ് ബ്ലെൻഡിങ് ബ്രഷ് ഉപയോഗിച്ചാണ് അപ്ലൈ ചെയ്യേണ്ടത്.കണ്ണിന്റെ ഔട്ടർ കോർണറിൽ നിന്ന്, ഐ ലിഡിലേക്ക് ബ്ലെൻഡ് ചെയ്യുക.ശേഷം ഫ്ലാറ്റ് ബ്രഷ് ഉപയോഗിച്ച് ഡിപർ ആയിട്ടുള്ള നിറം എടുത്ത് കണ്ണിന്റെ ഔട്ടർ കോർണറിൽ ഡെപ്ത് കൂട്ടുക . ഒരു പോയിന്റഡ് ബ്രഷ് എടുത്ത് കണ്ണിന്റെ ക്രീസ് ലൈനിന്റെ എഡ്‌ജിൽ ചെറിയ രീതിയിൽ കറുപ്പ് നിറം കൊടുക്കുക. ഒരു പാട് ക്രീസ് ലൈനിൽ ബ്ലാക്ക് കളർ കൊണ്ട് വരരുത് .
വളരെ ട്രിക്കിയും വളരെ പ്രിറ്റിയുമായ ഘടകമാണ് ഈ ലുക്കിൽ കൊണ്ട് വരുന്നത് ഷിമറി ഗോൾഡ് എന്ന ഘടകമാണ് ഉപയോഗിക്കുന്നത്. അതിനായി, ആദ്യം ഒരു ഫ്ലാറ്റ് ബ്രഷ് എടുക്കുക, അൽപ്പം സെറ്റിംഗ് സ്പ്രേ ഉപയോഗിച്ചു സ്പ്രേ ചെയ്യുക, കുറച്ച് ബ്രൗൺസി ഗോൾഡ് കളർ എടുക്കുക ശ്രദ്ധിക്കുക ഗോൾഡ് എന്ന് പറയുമ്പോൾ യെൽലോ ഗോൾഡ് അല്ല ഒരു ബ്രൗൺസി ഗോൾഡ് ആണ് എടുക്കേണ്ടത്.ശേഷം കണ്ണിന്റെ മുൻഭാഗത്ത് ഇത് അപ്ലൈ ചെയ്യുക. ഇതിനൊപ്പം നിങ്ങൾക്ക് ഐലൈനറും ഉപയോഗിക്കാവുന്നതുമാണ്. മറ്റേ കണ്ണിലേക്കും ഇതേ സെയിം രീതിയിൽ ചെയ്യുക.
ഇപ്പോൾ, ചില സർപ്രൈസ് ഘടകങ്ങൾ ആണ് കൊണ്ടുവരുന്നത്, അതിനു കുറച്ച് ഗ്ലിറ്റർ ഉപയോഗിക്കുക. നിങ്ങൾ ബ്രൗൺസി ഇടുന്നിടത്ത് അൽപം ഗ്ലിറ്ററും ഇടുക. ശ്രദ്ധിക്കുക നിങ്ങൾക്ക് ഗോൾഡ് ഗ്ലിറ്റർ ഉപയോകിക്കുകയാണെങ്കിൽ അത് കോസ്മെറ്റിക് ഫ്രണ്ട്‌ലി ആയിരിക്കണം. സാധാരണ ചങ്കി ഗ്ലിറ്ററുകൾ പ്രയോഗിക്കരുത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്
ശേഷം ഐ ലൈനർ വരക്കുകയും കണ്ണിന്റെ താഴെ കോൺസിലേർ റൂട്ടിനും ചെയ്യുക. പുരികം ഒന്ന് ഡാർക്ക് ചെയ്യുക. കൂടാതെ കണ്ണിന്റെ താഴെ കാജൽ വരയ്ക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് കുറച്ച് ബ്രൗൺ എടുത്ത് നിങ്ങളുടെ കണ്ണുകൾക്ക് താഴെയായി സ്മോക്കി ആയി സ്മഡ്ജ് ചെയ്യുക. ഇത് വളരെ സിമ്പിൾ ആയിട്ടുള റുട്ടീനാണ്. ഇത് സോഫ്റ്റ് സ്മോക്കി ലുക്കാണ്.
ഇതിനൊപ്പം, നിങ്ങൾക്ക് മസ്ക്കാര, ഫോൾസ് ലഷെസ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുഖത് കുറച്ച് ബ്രോൻസർ അപ്ലൈ ചെയ്യുക. തുടർന്ന് ഗോൾഡൻ ഹൈലൈറ്റർ ഉപയോഗിക്കുക. കണ്ണുകളിൽ ഗോൾഡൻ കളർ ഉള്ളതിനാൽ ഇത് വളരെ മനോഹരമാണ്. കുറച്ച് ഗോൾഡൻ ഹൈ ലൈറ്റർ എടുത്ത് കവിളിൽ പുരട്ടുക എന്നാലേ മുഖത് കൂടുതൽ തിളക്കം കിട്ടുകയുള്ളു.നിങ്ങളുടെ മൂക്കിന്റെ മധ്യഭാഗത്തും, താടി ഭാഗത്തും, കവിളിലും, നെറ്റിയിലെ മധ്യഭാഗത്തും, സാധ്യമെങ്കിൽ അൽപം പുരികത്തിലും അപ്ലൈ ചെയ്യുക. അത് തുറന്ന കണ്ണുകൾ പോലെ അത് തോന്നിക്കും.
അടുത്തത് ലിപ്സ് ചെയ്യുക. ഒരു പ്ലം കളർ ലിപ് ലൈനർ ഉപയോഗിച്ചു ചുണ്ടിൽ വരയ്ക്കുക. ഇതിൽ അപ്ലൈ ചെയ്തിരിക്കുന്നത് ലിക്വിഡ് ലിപ്സ്റ്റിക്ക് ആണ്. ഇത് ഉണങ്ങി മാറ്റ് ലുക്ക് ആയി മാറും.
ഇത് മനോഹരമായ ലൂക്കാണ്. വിവാഹങ്ങൾ, പാർട്ടി ഫംഗ്ഷനുകൾ എന്നിവയിൽ നിങ്ങൾക്ക് ഈ റൂട്ടീൻ ചെയ്യുവാൻ കഴിയുന്നതാണ്. ഈ ബ്രൗണി warm കളർ ഇന്ത്യൻ ചർമ്മത്തിന് വളരെ അനുയോജ്യമാണ്. ഇത് മൾട്ടിപ്പിൾ സ്കിൻ ടോണിനും ചേരുന്ന ഒരു ലുക്ക് ആണ്.
Kommentare